തിരുവനന്തപുരം:നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അമ്മയുടെ മൃതദേഹം കണ്ടെത്തി.കൊല്ലൂരിലെ സൗപര്‍ണിക നദിയിയില്‍ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി സന്ധ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സന്ധ്യ ഒഴുക്കില്‍പ്പെട്ട സ്ഥലത്തിനിന്ന് ഒരു കിലോമീറ്റര്‍ അകലെ മൃതദേഹം വന്നടിയുകയായിരുന്നു.
മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മകന് ആദിത്യനാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാനാണ് സന്ധ്യയും ഭര്‍ത്താവ് മുരുകനും നദിയിലിറങ്ങിയത്. ആദിത്യനും മുരുകനും പാറയില്‍ പിടികിട്ടി. 42കാരിയായ സന്ധ്യ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.