Breaking News

ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, തീവ്രന്യൂനമര്‍ദ്ദം ശക്തി കുറയുന്നതിനാല്‍ ഇന്നത്തോടെ മഴ കുറഞ്ഞേക്കും

തിരുവനന്തപുരം:തെക്കു ഒഡിഷ തീരത്തിന് സമീപമുള്ള തീവ്രന്യൂനമര്‍ദ്ദം ശക്തി കുറയുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നത്തോടെ മഴയ്ക്കും ശക്തി കുറയും.ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

കേരള-കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരം അതിനോട് ചേര്‍ന്നുള്ള മധ്യ – കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കര്‍ണാടക തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് – കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതേസമയം ലക്ഷദ്വീപ് തീരത്ത് മല്‍സ്യബന്ധനത്തിനു തടസ്സമില്ല.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top