Kottayam

എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് നടൻ ധർമ്മജൻ ബോൾഗാട്ടി നിർവഹിക്കും

കോട്ടയം: കേരളവിഷൻ ചാനലും കെവിഎച്ച് ഗ്രൂപ്പും സംയുക്തമായി കേരള സർക്കാർ ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നാം തീയതി വൈകിട്ട് 5 മണിക്ക് പാലാ സിഒഎ ഭവനിലെ ദൃശ്യ ടവറിൽ വച്ച് നടക്കും. ഈരാറ്റുപേട്ട റോട്ടറി ക്ലബ് പ്രസിഡൻ്റ് ബിജു മണ്ഡപത്തിൽ നിന്ന് ബേബി കിറ്റുകളുടെ ആദ്യ സ്പോൺസർഷിപ്പ് ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നടൻ ധർമ്മജൻ ബോൾഗാട്ടി നിർവഹിക്കും. 

എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയിലേക്ക് ഇതിനകം തന്നെ നിരവധി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമാണ് ബേബി കിറ്റുകൾ സ്പോൺസർ ചെയ്ത് സഹകരിച്ചു കൊണ്ടിരിക്കുന്നത്.

നിങ്ങളുടെ അടുത്തുള്ള ഗവൺമെൻറ് ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് വേണ്ടി കാരുണ്യത്തിന്റെ ഒരു ബേബി കിറ്റ് സ്പോൺസർ ചെയ്യാൻ വിളിക്കേണ്ട മൊബൈൽ നമ്പർ 09072300070 ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top