Breaking News

എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം അടൂർ ഗവ. ഹോസ്പിറ്റലിൽ ഡെ.സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും

അടൂർ: കേരളത്തിലെ ഗവൺമെൻറ് ഹോസ്പിറ്റലുകളിൽ ജനിക്കുന്ന ഒരു ലക്ഷത്തിൽ പരം നവജാത ശിശുക്കൾക്ക് കേരളവിഷനും കെവിഎച്ച് ഗ്രൂപ്പും ആദ്യ സമ്മാനമായി നല്കുന്ന എന്റെ കണ്മണിക്ക് ഒരു ഫസ്റ്റ് ഗിഫ്റ്റ് എന്ന കാരുണ്യ പദ്ധതിയുടെ പത്തനംതിട്ട ജില്ല തലാ ഉദ്ഘാടനം ഈ വരുന്ന ഇരുപത്തിയൊന്നാം തീയതി അടൂർ ഗവൺമെൻറ് ഹോസ്പിറ്റലിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

ചടങ്ങിൽ അടൂർ നഗരസഭ ചെയർമാൻ ഡി.സജി. അടൂർ ഗവ: ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ : മനോജ് കുമാർ, റോണി പാണം തുണ്ടിൽ,ഡോക്ടർമാരായ ഗീത ചെറിയാൻ . സുചേത ടി എസ്. ഷൈനി എസ് എന്നിവരും പങ്കെടുക്കുന്നു.

ജനപങ്കാളിത്തം കൊണ്ടും പ്രശസ്തരും പ്രഗൽഭരുമായ നിറസാന്നിദ്ധ്യം കൊണ്ടും കേരളക്കരയാകെ ഏറ്റെടുത്ത ഈ കാരുണ്യ പദ്ധതിയിൽ മഹനീയ സാന്നിദ്ധ്യമാകാൻ നിങ്ങളെ ഓരോരുത്തെയും സ്വാഗതം ചെയ്യുന്നു. കാരുണ്യത്തിന്റെ ആദ്യ സമ്മാനം ഇനി നിങ്ങളുടെ കൈകളിലൂടെയാവട്ടെ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top