Kottayam

എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ധർമ്മജൻ ബോൾഗാട്ടി നിർവഹിച്ചു

പാലാ: ദൃശ്യ മാധ്യമ രംഗത്ത് 13 വർഷങ്ങൾ പിന്നിടുന്ന മധ്യകേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സ്വപ്ന സാക്ഷാത്കാരമായ ദൃശ്യ ടവറിന്റെയും സിഒഎ ഭവന്റെയും ഉദ്ഘാടനത്തിന്റെ ധന്യവേളയിൽ കാരുണ്യത്തിന്റെ കൈയൊപ്പ് ചാർത്തിക്കൊണ്ട് കേരളവിഷനും കെവിഎച്ച് ഗ്രൂപ്പും ചേർന്ന് നടപ്പിലാക്കുന്ന കേരളത്തിലെ ഗവ: ഹോസ്പിറ്റലുകളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ആദ്യ സമ്മാനം നല്കുന്ന, എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന കാരുണ്യ പദ്ധതിയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി നിർവഹിച്ചു.

ഭൂമിയിൽ ജനിച്ചു വിഴുന്ന നവജാത ശിശുക്കൾക്കുള്ള ആദ്യ സമ്മാനം എന്ന ഈ കാരുണ്യ പദ്ധതിയുടെ നന്മയും ജനപങ്കാളിത്തവുമാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് ധർമ്മജൻ പറഞ്ഞു.

കോട്ടയം ജില്ലയിലെ ഗവ: ഹോസ്പിറ്റലുകളിൽ ജനിക്കുന്ന നവജാത ശിശുകൾക്ക് ഒരു മാസത്തേക്കുള്ള ആദ്യ സമ്മാനത്തിന്റെ ഭാഗമായി 25 ബേബി കിറ്റുകൾ സ്പോൺസർ ചെയ്തു കൊണ്ട് ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ബിജു മണ്ഡപത്തിൽ മഹനീയമായ പദ്ധതിക്ക്  കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75 ആം വർഷത്തിൽ എഴുപത്തിയഞ്ച് ബേബി കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം തുടക്കം കുറിച്ച ഈ പദ്ധതി ജനപങ്കാളിത്തം കൊണ്ട് ആഘോഷങ്ങൾ ഇനി കാരുണ്യത്തിലൂടെയാവട്ടെ …. എന്ന സന്ദേശത്തിന് എംഎൽഎമാരായ മാണി സി കാപ്പൻ,മോൻസ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളിൽ സംപ്രേക്ഷണം നടത്തുന്ന ദൃശ്യ ടിവിക്കു വേണ്ടി സ്വന്തമായി നിർമ്മിച്ച ദൃശ്യ ടവറിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവനും സിഒഎ ഭവന്റെ ഉദ്ഘാടനം ഗവ: ചീഫ് ചിപ്പ്  ഡോ. എൻ ജയരാജും നിർവഹിച്ചു.

ചടങ്ങിൽ സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ്, ജനറൽ സെക്രറട്ടറി കെ വി രാജൻ, കേരള വിഷൻ ചെയർമാൻ പ്രവീൺ മോഹൻ, എംഡി രാജ് മോഹൻ മാമ്പ്ര,സഫാരി ടിവി എംഡി സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവരും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top