Breaking News

ദൃശ്യ ടവറിന്റെയും സിഒഎ ഭവന്റെയും ഉദ്ഘാടനം  സെപ്റ്റംബർ 3 വൈകിട്ട് അഞ്ചിന്; മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്റ്റിനും ഉദ്ഘാടനം നിർവഹിക്കും

കോട്ടയം: മധ്യകേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സ്വപ്നമായ ദൃശ്യ ടവറിന്റെയും സിഒഎ ഭവന്റെയും ഉദ്ഘാടനം  സെപ്റ്റംബർ 3 വൈകിട്ട് അഞ്ചിന്. പാലായിൽ വച്ച് നടക്കുന്ന ചടങ്ങിൽ ദൃശ്യ ടവറിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കും. സിഒഎ ഭവൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും.

ഗവൺമെൻറ് ചീഫ് വിപ്പ് എൻ ജയരാജ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംപിമാരായ ജോസ് കെ മാണി,ഡീൻ കുര്യാക്കോസ്,ആൻ്റോ ആൻറണി, തോമസ് ചാഴിക്കാടൻ എന്നിവരും എംഎൽഎമാരായ മാണി സി കാപ്പൻ, ജോബ് മൈക്കിൾ, മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തിങ്കൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി കെ ആശ എന്നിവരും സി ഒ എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ്, ജനറൽ സെക്രട്ടറി കെ വി രാജൻ, പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു.

ഉദ്ഘാടനത്തോടൊപ്പം കേരളവിഷൻ ചാനലും കെവിഎച്ച് ഗ്രൂപ്പും സംയുക്തമായി കേരള സർക്കാർ ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനവും സെപ്റ്റംബർ മൂന്നാം തീയതി വൈകിട്ട് 5 മണിക്ക് പാലാ സിഒഎ ഭവനിലെ ദൃശ്യ ടവറിൽ വച്ച് നടക്കും. മധ്യകേരളത്തിലെ സുമനസ്സുകളുടെയും കേബിൾ ടിവി ഓപ്പറേറ്റർമാരുടെയും സ്പോൺസർഷിപ്പ് ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നടൻ ധർമ്മജൻ ബോൾഗാട്ടി ഉദ്ഘാടനം നിർവഹിക്കും.

നിങ്ങളുടെ അടുത്തുള്ള ഗവൺമെൻറ് ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് വേണ്ടി കാരുണ്യത്തിന്റെ ഒരു ബേബി കിറ്റ് സ്പോൺസർ ചെയ്യാൻ വിളിക്കേണ്ട മൊബൈൽ നമ്പർ 09072300070 ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top