Breaking News

പ്രാദേശിക ടെലിവിഷൻ ചാനലുകൾ നേരിടുന്ന പ്രതിസന്ധികളും സാധ്യതകളും ചർച്ച ചെയ്ത് ചാനൽ കോ-ഓർഡിനേഷൻ യോഗം സിഒഎ ഭവനിൽ നടന്നു

കൊച്ചി:കേരളത്തിലെ പ്രാദേശിക ടെലിവിഷൻ ചാനലുകൾ നേരിടുന്ന പ്രതിസന്ധികളും സാധ്യതകളും ചർച്ച ചെയ്യുന്നതിനായി കേരളവിഷൻ്റെ നേതൃത്വത്തിൽ ചാനൽ കോ-ഓർഡിനേഷൻ യോഗം എറണാകുളം സിഒഎ ഭവനിൽ ചേർന്നു.

യോഗം സി.ഒ.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ മാധ്യമ മേഖലയിലെ ജനകീയ ബദലായ പ്രാദേശിക വാർത്താ ചാനലുകൾ നേരിടുന്ന പ്രതിസന്ധികളും
അവ നേരിടുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്യാനുമായിട്ടാണ് പ്രാദേശിക ചാനൽ കൂട്ടായ്മ യോഗം ചേർന്നത്‌.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് കീഴിൽ കേരളവിഷൻ സംരംഭങ്ങളായി നടത്തുന്ന സംസ്ഥാനത്തെ നൂറോളം ചാനൽ പ്രതിനിധികൾ സിഒഎ ഭവനിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.


കേരളവിഷൻ ചെയർമാൻ
പ്രവീൺ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
സി ഒ .എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ  വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേരളവിഷൻ എംഡി രാജ് മോഹൻ മാമ്പ്ര പദ്ധതികൾ വിശദീകരിച്ചു.
സിഒഎ സെക്രട്ടറി സജീവ് മാസ്റ്റർ
കേരളവിഷൻ ഡയരക്ടർമാരായ ഷുക്കൂർ കോളിക്കര,
എ സി നിസാർ ബാബു എന്നിവർ യോഗത്തിൽസംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top