COA

എൻ എച്ച് അന്‍വറുടെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന സിഒഎ ഭവന്റെ ശിലാസ്ഥാപനം നടത്തി

കാസർഗോഡ്:ഇന്ത്യന്‍ കേബിള്‍ ടിവിയുടെ സാരഥിയും സിഒഎ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ നാസര്‍ ഹസ്സന്‍ അന്‍വറിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന സിഒഎ ഭവന്റെ ശിലാസ്ഥാപനം നടത്തി. കാസര്‍ഗോഡ് പാലക്കുന്നില്‍ നടന്ന ചടങ്ങ് സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സിഒഎ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ കെ.സി.സി.എല്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍, കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സി.സി.എന്‍ എം.ഡി ടി.വി മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ്കുമാര്‍ സ്വാഗതവും സി.ഒ.എ ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജില്ലയിലെ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരും പങ്കെടുത്തു.

വീഡിയോ റിപ്പോർട്ട് കാണാം:

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top