Uncategorized

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വൈക്കം: ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മറവന്‍തുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മന്‍സിലില്‍ പരേതനായ ജമാലിന്റെ മകള്‍ മുംതാസിനെ(24)യാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

രാവിലെ ആറരയോടെയാണു സംഭവം. വീട്ടുകാര്‍ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങനാശേരി മടുക്കുംമൂട് സ്വദേശി സജീറാണ് ഭര്‍ത്താവ്.

കഴിഞ്ഞ ഡിസംബര്‍ 16ന് ആയിരുന്നു ഇവരുടെ വിവാഹം. രണ്ടര മാസം മാത്രം ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞ യുവതി പിന്നീട് മാതാവിനും സഹോദരനും ഒപ്പമാണ് താമസിച്ചിരുന്നത്.

വൈക്കം തഹസില്‍ദാര്‍ ടി.എം.വിജയന്‍, തലയോലപ്പറമ്പ് എസ്‌ഐ പി.എസ്.സുധീരന്‍, എ എസ്‌ഐ ദീപ ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ച ശേഷം കബറടക്കം നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top