കണ്ണൂർ: പയ്യന്നൂര്‍ കോറോത്ത് ഭര്‍തൃമതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ എന്‍.എം രമേശന്റെ ഭാര്യ മാവുങ്കാല്‍ സ്വദേശിനി പ്രസീതയെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10.30തോടെയാണ് സംഭവം നടക്കുന്നത്. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് അജാനൂര്‍ പള്ളാട്ടെ മുന്‍ പഞ്ചായത്ത് മെമ്പർ കെ.എം ഗോപാലന് -തങ്കമണി ദമ്പതികളുടെ മകളാണ് പ്രസീത. മക്കള്‍ നീരജ് ,നിരഞ്ജന