Thrissur

കേരളവിഷന്‍ ”സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022 അവാർഡ് ടാൽറോപ് കോഫൗണ്ടറും സിഇഒ-യുമായ സഫീർ നജുമുദ്ദീന് സമ്മാനിച്ചു

തൃശൂർ: കൊവിഡ് പ്രതിസന്ധികളോട് പൊരുതി വിജയിച്ച സംരംഭകർക്ക് കേരളവിഷൻ്റെ ആദരം. കേരളവിഷന്‍ ”സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022 അവാർഡ് ടാൽറോപ് കോഫൗണ്ടറും സിഇഒ-യുമായ സഫീർ നജുമുദ്ദീന് സമ്മാനിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ കേരളവിഷൻ എം.ഡി രാജ്മോഹൻ മാമ്പ്ര പുരസ്കാരം സമ്മാനിച്ചു.

ലോകത്തെയാകെ പിടിച്ചുലച്ച കൊവിഡ് പ്രതിസന്ധിയിൽ തളരാതെ മുന്നേറി വിജയം നേടിയ സംരംഭക മികവിനാണ്, കേരളത്തിൽ ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഡെവലപ്‌ ചെയ്യാൻ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ് കമ്പനിയുടെ കോഫൗണ്ടറും സിഇഒ-യുമായ സഫീർ നജുമുദ്ദീന് കേരളവിഷൻ്റെ ആദരം.

തൃശ്ശൂര്‍ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങിൽ കേരളവിഷൻ എം.ഡി രാജ് മോഹൻ മാമ്പ്ര കേരളാവിഷന്‍ ”സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022” പുരസ്കാരം സഫീർ നജുമുദ്ദീന് സമ്മാനിച്ചു. സി. ഒ.എ സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ് . കെസിബിഎൽ ചെയർമാൻ പ്രവീൺ മോഹൻ എന്നിവർ പൊന്നാട അണിയിച്ചു.

തുടർന്ന് കേരളവിഷനുമായി ചേർന്ന് നടത്താനുദ്ദേശിക്കുന്ന ബിസ്സിനസ്സ് അസോസിയേഷനെപ്പറ്റി അദ്ദേഹം സംസാരിച്ചു. കെ.സി.ബി.എൽ ഡയറക്ടർ ഷുക്കൂർ കോളീക്കര അദ്ദേഹത്തിന് കേരളവിഷൻ സുവനീർ നൽകി.

സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കേരളാവിഷന്‍ ബ്രോഡ് ബാന്‍റ് ചെയര്‍മാന്‍ കെ.ഗോവിന്ദന്‍,സിഡ്കൊ പ്രസിഡന്‍റ് കെ.വിജയകൃഷ്ണന്‍,കേരളവിഷന്‍ ഡിജിറ്റല്‍ ടിവി എം.ഡി സുരേഷ് കുമാര്‍ ,സി.ഒ.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ്അംഗങ്ങള്‍,കെസി.സി.എല്‍,കെ.സി.ബി.എല്‍ ഡയറക്ടേഴ്സ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top