Thrissur

കേരളവിഷന്‍ സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022 പുരസ്കാരം അവനീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ സിഇഒ ജാസ്മിൻ ഹാഫി അറക്കലിന് സമ്മാനിച്ചു

തൃശ്ശൂർ: കൊവിഡ് പ്രതിസന്ധികളോട് പൊരുതി വിജയിച്ച സംരംഭകർക്ക് കേരള വിഷൻ്റെ ആദരം. കേരളവിഷന്‍ ”സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022” പുരസ്കാരം അവനീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ സിഇഒ ജാസ്മിൻ ഹാഫി അറക്കലിന്. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ.രാജനാണ് പുരസ്കാരം സമ്മാനിച്ചത്.

കൊവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിയിൽ തളരാതെ മുന്നേറി വിജയം നേടിയ സംരംഭക മികവിനാണ് അവനീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ സിഇഒ ജാസ്മിൻ ഹാഫി അറക്കലിന് കേരളാവിഷന്‍ ”സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022” പുരസ്കാരം ലഭിച്ചത്. ഏവിയേഷൻ രംഗത്ത് പറന്നുയരാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച കോഴ്സുകളിലൂടെ തൊഴിൽ സാധ്യത തുറന്നു കൊടുക്കുന്നതിൽ അവനീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ പ്രധാന പങ്ക് വഹിക്കുന്നു.

തൃശ്ശൂര്‍ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ.രാജൻ പുരസ്കാരം സമ്മാനിച്ചു.

പി.ബാലചന്ദ്രൻ എംഎംഎ, ചലച്ചിത്ര താരം ദേവൻ എന്നിവർ പ്രശംസ ഫലകം നൽകി. കെ.സി.ബി.എല്‍ മാനേജിംങ് ഡയറക്ടര്‍ രാജ്മോഹന്‍ മാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍,സി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് അബൂബക്കര്‍ സിദ്ധീഖ്, സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കേരളാവിഷന്‍ ബ്രോഡ് ബാന്‍റ് ചെയര്‍മാന്‍ കെ.ഗോവിന്ദന്‍,സിഡ്കൊ പ്രസിഡന്‍റ് കെ.വിജയകൃഷ്ണന്‍,കേരളാവിഷന്‍ ഡിജിറ്റല്‍ ടിവി എം.ഡി സുരേഷ് കുമാര്‍ ,സി.ഒ.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, കെസി.സി.എല്‍, കെ.സി.ബി.എല്‍ ഡയറക്ടേഴ്സ് എന്നിവരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top