Thrissur

കേരളവിഷന്‍ സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022 അവാർഡ് പറക്കാട്ട് ജ്വല്ലഴ്സിന്റെ സാരഥി പ്രീതി പ്രകാശിന് സമ്മാനിച്ചു

തൃശൂർ: കൊവിഡ് പ്രതിസന്ധികളോട് പൊരുതി വിജയിച്ച സംരംഭകർക്ക് കേരള വിഷൻ്റെ ആദരം. കേരളവിഷന്‍ സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022 അവാർഡ് പറക്കാട്ട് ജ്വല്ലഴ്സിന്റെ സാരഥി പ്രീതി പ്രകാശിന് സമ്മാനിച്ചു.തൃശൂരിൽ നടന്ന ചടങ്ങ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

ലോകത്തെയാകെ പിടിച്ചുലച്ച കൊവിഡ് പ്രതിസന്ധിയിൽ തളരാതെ മുന്നേറി വിജയം നേടിയ സംരംഭക മികവിനാണ്, ഒരു ഗ്രാം തങ്കത്തിൽ തീർത്ത സ്നേഹത്തിന്റെ പൊന്നിൻവിസ്മയങ്ങൾ അവതരിപ്പിച്ച പറക്കാട്ട് ജ്വല്ലഴ്സിന്റെ സാരഥി പ്രീതി പ്രകാശിന് കേരള വിഷൻ്റെ ആദരം.

തൃശ്ശൂര്‍ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ.രാജൻ കേരളാവിഷന്‍ ‘സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022” പുരസ്കാരം പ്രീതി പ്രകാശിന് സമ്മാനിച്ചു.

ചലച്ചിത്ര താരം ദേവൻ, എംഎൽഎ പി.ബാലചന്ദ്രൻ എന്നിവർ പ്രശംസാ ഫലകം സമ്മാനിച്ചു.

കെ.സി.ബി.എല്‍ മാനേജിംങ് ഡയറക്ടര്‍ രാജ്മോഹന്‍ മാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരളവിഷന്‍ ചാനല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍,സി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് അബൂബക്കര്‍ സിദ്ധീഖ്, സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കേരളവിഷന്‍ ബ്രോഡ് ബാന്‍റ് ചെയര്‍മാന്‍ കെ.ഗോവിന്ദന്‍,സിഡ്കൊ പ്രസിഡന്‍റ് കെ.വിജയകൃഷ്ണന്‍,കേരളവിഷന്‍ ഡിജിറ്റല്‍ ടിവി എം.ഡി സുരേഷ് കുമാര്‍ ,സി.ഒ.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍,കെസി.സി.എല്‍,കെ.സി.ബി.എല്‍ ഡയറക്ടേഴ്സ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top