തൃശൂർ: കൊവിഡ് പ്രതിസന്ധികളോട് പൊരുതി വിജയിച്ച സംരംഭകർക്ക് കേരളവിഷൻ്റെ ആദരം. കേരളാവിഷന് ‘സക്സസ് ലെെന്‍ ബിസിനസ് എന്റര്‍പ്രണേഴ്സ് 2022’ പുരസ്കാരം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വേണുഗോപാലകൃഷ്ണന് സമ്മാനിച്ചു.
ലോകത്തെയാകെ പിടിച്ചുലച്ച കൊവിഡ് പ്രതിസന്ധിയിൽ തളരാതെ മുന്നേറി വിജയം നേടിയ സംരംഭക മികവിനാണ് കേരളാവിഷന് ”സക്സസ് ലെെന്‍ ബിസിനസ് എന്റര്‍പ്രണേഴ്സ് 2022” പുരസ്കാരം ചലച്ചിത്ര നിർമ്മാതാവായ വേണുഗോപാലകൃഷ്ണന് സമ്മാനിച്ചത്.
തൃശ്ശൂര്‍ തിരുവമ്പാടി കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ.രാജൻ അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു.
പി.ബാലചന്ദ്രൻ എംഎംഎ, ചലച്ചിത്ര താരം ദേവൻ എന്നിവർ പ്രശംസ ഫലകം നൽകി.മലയാള സിനിമയുടെ ചരിത്ര വഴികളിൽ കഴിവുറ്റ കലാകാരന്മാരെ കൈ പിടിച്ചുയർത്തി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാക്കളുടെ പാതയിൽ പുതിയ സിനിമാ സങ്കല്‍പ്പങ്ങളും വാഗ്ദാനങ്ങളുമായി കടന്നുവന്ന നിർമ്മാതാവാണ് വേണു ഗോപാലകൃഷ്ണൻ . കെ.സി.ബി.എല്‍ മാനേജിംങ് ഡയറക്ടര്‍ രാജ്മോഹന്‍ മാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളാവിഷന് ചാനല്‍ ചെയര്മാന് പ്രവീണ്‍ മോഹന്‍,സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ്, സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്, കേരളാവിഷന് ബ്രോഡ് ബാന്റ് ചെയര്മാന് കെ.ഗോവിന്ദന്,സിഡ്കൊ പ്രസിഡന്റ് കെ.വിജയകൃഷ്ണന്,കേരളാവിഷന് ഡിജിറ്റല്‍ ടിവി എം.ഡി സുരേഷ് കുമാര്‍ ,സി.ഒ.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍,കെസി.സി.എല്‍,കെ.സി.ബി.എല്‍ ഡയറക്ടേഴ്സ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു