Latest News

സാറൊന്നും ഇങ്ങോട്ടു പറയണ്ട,കേന്ദ്രമന്ത്രിക്ക് മുന്നിൽ സിൽവർ ലൈൻ അനുകൂല മു​ദ്രാവാക്യങ്ങള്‍ മുഴക്കി കുടുംബം

തിരുവനന്തപുരം:സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിരോധയാത്രയ്ക്കിടെ കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ സിപിഎം കൗണ്‍സിലറുടെ കുടുംബം. കഴക്കൂട്ടത്ത് വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് ഭൂമി വിട്ടുനല്‍കുമെന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പി സംഘത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജനനായകൻ പിണറായി വിജയൻ എന്നാണ് വീട്ടമ്മ മുദ്രാവാക്യം വിളിച്ചത്. കേന്ദ്രമന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കുടുബം തയാറാകാതെ വന്നതോടെ മന്ത്രി മടങ്ങി.

കൗണ്‍സിലറുടെ അച്ഛനും അമ്മയുമാണ് മുരളീധരന്‍ എത്തിയപ്പോള്‍ അനുകൂല മു​ദ്രാവാക്യവുമായി വീടിന്റെ വരാന്തയില്‍ വന്നത്. ഇരുവരും സില്‍വര്‍ ലൈന്‍ വേണമെന്നും പദ്ധതിക്കായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.

മം​ഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്. രണ്ടാമത്തെ വീടായിരുന്നു കൗണ്‍സിലറുടേത്. പിണറായി വിജയന് സിന്ദാബാദ് വിളിച്ചാണ് കുടുംബം ഇവരെ വരവേറ്റത്.

പദ്ധതിക്കായി തങ്ങളുടെ അര സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്ന് കുടുംബം പറഞ്ഞു. ഇത് വിട്ടുകൊടുക്കാന്‍ ഒരുക്കമാണെന്നും അവര്‍ മന്ത്രിയോട് വ്യക്തമാക്കി. എല്ലാവരുടേയും വാക്കുകള്‍ കേള്‍ക്കാനാണ് താന്‍ എത്തിയതെന്ന് മന്ത്രി വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ പദ്ധതിക്ക് അനുകൂലമാണെന്ന് കുടുംബം വ്യക്തമാക്കി. തങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും, സാറൊന്നും ഇങ്ങോട്ടു പറയണ്ടെന്നും കുടുംബം വ്യക്തമാക്കി

കുടുംബത്തിന്റെ പ്രതികരണത്തെ സംബന്ധിച്ച്‌ മന്ത്രി പറഞ്ഞത് സിപിഎം കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് ഇത്തരമൊരു പ്രതികരണമല്ലേ ഉണ്ടാവു എന്നായിരുന്നു. കൗണ്‍സിലറുടെ വീട്ടില്‍ കയറിയത് സിപിഎമ്മിന്റെ നിലപാട് തുറന്നു കാട്ടാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top