കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരുതരം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു
സീരീസ് ആണെന്ന കേട്ടത് Get well soon.#Vavasuresh 🙏 pic.twitter.com/XIyFuCLNhG
— Feviyan Paulson 😎 (@feviyanpaulson2) January 31, 2022
കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് പാമ്പ് ഉയർന്നുപൊങ്ങി മുട്ടിനു മുകളിൽ കടിക്കുകയായിരുന്നു. സുരേഷിന്റെ വലതുകാലിലാണ് പാമ്പ് കടിച്ചത്.
വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/H0MLR6bShUyIZu6lg1VHzE
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)