തിരുവനന്തപുരം: പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയതായും ശൈലജ പറഞ്ഞു.
വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്.