Breaking News

24 മണിക്കുറിനിടെ 2.85 ലക്ഷം പേർക്ക് കോവിഡ്,665 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനമാകുന്നതായി സൂചന. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും മൂന്നു ലക്ഷത്തില്‍ താഴെയാണ്.ഇന്നലെ 2,85,914 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

അതേസമയം മരണസംഖ്യ വീണ്ടും ഉയര്‍ന്ന് 500 ന് മുകളിലെത്തിയത് ആശങ്കയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്നലെ 2,99,073 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ ചികിത്സയിലുള്ളവരുടെ രോഗബാധിതര്‍ 22,23,018 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് കേസുകള്‍ നാലു കോടി പിന്നിട്ടു

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാലു കോടി പിന്നിട്ടു. മൂന്നാം തരംഗത്തില്‍ ഇതുവരെ 50 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും.

കേരളത്തില്‍ വ്യാപനം അതിരൂക്ഷം

പ്രതിദിന കേസുകള്‍ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ 55,475 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ലകളിലെ പ്രതിദിന പോസിറ്റിവ് കേസുകള്‍. കേസുകള്‍ ഇനിയും ഉയരുമെന്ന സൂചനയാണ് ആ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top