Latest News

ഇരുപതുകാരൻ കിണറ്റിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് ബന്ധുക്കൾ

പാലക്കാട്: നാട്ടുകല്ലില്‍ ഫുട്ബോള്‍ താരമായ യുവാവിന്‍റ മൃതദേഹം കിണറ്റല്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ കുടുംബം.കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

ഡിസംബര്‍ അഞ്ചാം തിയതി മുതലാണ് തെയ്യോട്ടുചിറ ആസിഫിനെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി. മികച്ച ഫുട്‌ബോള്‍ താരം കൂടിയാണ് ആസിഫ് . 20 വയസ് മാത്രം പ്രായം ഉള്ള ആസിഫിനെ കൊന്ന് കിണറ്റിലിട്ടതെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top