Breaking News

സഞ്ജിത്തിൻ്റെ കൊലപാതകം: പ്രതികൾ എത്തിയ കാറിൻ്റെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട്ട് പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയുടെ കണ്‍മുന്നിലിട്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിൻ്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.വെള്ളനിറത്തിലുള്ള പഴയമോഡല്‍ മാരുതി 800 കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഉള്ളിലുള്ളവരെ തിരിച്ചറിയാതിരിക്കാനായി ഡോറുകളുടെ ഗ്ലാസില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 9497990095, 9497987146 എന്നീ ഫോണ്‍ നമ്ബരുകളില്‍ വിളിച്ചും വിവരം അറിയിക്കാം. വിവിധ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘവും രൂപീകരിച്ചു.പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 34 പേര്‍ അടങ്ങുന്ന സംഘത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ആറ് സിഐമാരും ഉണ്ടാകും.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു ഭാര്യയുടെ മുന്നിലിട്ട് സഞ്ജിത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മണിക്കൂറുകളോളം കാത്തുനിന്ന് അക്രമിസംഘം ഭാര്യയുമൊത്ത് ബൈക്കില്‍ വരുമ്പോൾ സഞ്ജിത്തിനെ വെട്ടിവീഴ്ത്തി. തുടര്‍ന്ന് ഭാര്യയെ വലിച്ചുമാറ്റിയശേഷമാണ് തലങ്ങും വിലങ്ങും വെട്ടി മരണം ഉറപ്പാക്കുകയായിരുന്നു. 31 വെട്ടുകളായിരുന്നു ശരീരത്ത് ഉണ്ടായിരുന്നത്. കൊലയാളി സംഘത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രതികള്‍ എഡ് ഡി പി ഐക്കാരാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട ഇവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top