Breaking News

22കാരിയെ മുൻകാമുകൻ കുത്തിക്കൊന്നു

ന്യൂഡൽഹി: 22 കാരിയെ മുൻകാമുകൻ കുത്തിക്കൊന്നു. ഡൽഹി ദ്വാരകയിലെ മാട്ടിയാല റോഡിൽ ചൊവ്വാഴ്​ചയാണ്​ സംഭവം. മേക്കപ്പ്​ ആർട്ടിസ്റ്റും മോഡലുമായിരുന്ന ഡോളി ബബ്ബറിനെയാണ്​ മുൻ കാമുകനായ അങ്കിത്​ വീടിന്​ പുറത്ത്​ വെച്ച്​ കുത്തിക്കൊന്നത്​​. പ്രതി അങ്കിത്തിനൊപ്പം സുഹൃത്തുക്കളായ മനീഷും ഹിമാൻഷുവും പൊലീസിന്‍റെ പിടിയിലായി.

പ്രതിയായ അങ്കിതും ഡോളിയും മുമ്പ്​ പ്രണയത്തിലായിരുന്നു. സമീപകാലത്തായി ബന്ധം പുനസ്​ഥാപിക്കാനായി അങ്കിത്​ ഡോളിയെ നിർബന്ധിച്ചിരുന്നു.ഇവൻറ്​ മാനേജ്​മെന്‍റ്​ കമ്പനിയിൽ ജോലി ചെയ്യുന്ന ഡോളി സുഹൃത്തിന്‍റെ വീട്ടി​ലെ പരിപാടിയിൽ പ​ങ്കെടുക്കാനായാണ്​ രാത്രി 11.30ന്​​ വീട്ടിൽ നിന്നിറങ്ങിയത്​. ഒരുമണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്നായിരുന്നു വീട്ടിൽ പറഞ്ഞത്​.

കുറ്റകൃത്യസ്ഥലത്തുനിന്നുള്ള സി.സി.ടിവി ദൃശ്യങ്ങളിൽ മൂന്ന് പുരുഷൻമാർ ഒരു സ്ത്രീക്കൊപ്പം നിൽക്കുന്നതായി കാണാം. അങ്കിത്​ യുവതിയെ കുത്തു​േമ്പാൾ മറ്റുള്ളവർ നോക്കിനിൽക്കുന്നത്​ ദൃശ്യങ്ങളിൽ കാണാം. അഞ്ചോ ആറോ തവണ പ്രതി പെൺകുട്ടിയെ കത്തി ഉപയോഗിച്ച്​ കുത്തി. അങ്കിത്താണ്​ യുവതിയെ ആക്രമിച്ചതെന്ന്​ അയൽവാസികൾ പൊലീസിനോട്​ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top