മാലി: സാഫ് കപ്പ് ഇന്ത്യയ്ക്ക്. കലാശപ്പോരാട്ടത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
സുനില്‍ ഛേത്രിയും സുരേഷ് സിംഗ് വാങ്ജവും മലയാളി താരം സഹല്‍ അബ്ദുസമദുമാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ഇതോടെ സുനിൽ ഛേത്രി രാജ്യാന്തര ഗോൾ നേട്ടത്തിൽ മെസ്സിയുടെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.
ഇന്ത്യയുടെ എട്ടാം സാഫ് കപ്പാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ശേഷം പിന്നീടുള്ള മത്സരങ്ങളില്‍ വിജയം നേടി ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശനം നേടിയത്.
പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടമാണിത്.ടൂര്‍ണ്ണമെന്റിലാകെ അഞ്ച് ഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ചത്.