Breaking News

കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു,സ്ട്രീം ഒന്നിൽ മാലിനിയും,രണ്ടിൽ അഖിലയും, മൂന്നിൽ അനൂപും ഒന്നാമത്

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് പട്ടിക പിഎസ്​സി പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്.സ്ട്രീം ഒന്നില്‍ എസ് മാലിനിയും രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും മൂന്നാം സ്‌ട്രീമില്‍ അനൂപ് കുമാറും ഒന്നാമതെത്തി. നവംബര്‍ ഒന്നിനാണ്‌ പുതിയ സര്‍വീസിന്‌ തുടക്കമാകുന്നത്‌. 105 തസ്‌തികകളിലേക്കാണ്‌ ആദ്യ നിയമനം. റാങ്ക് ലിസ്റ്റ്‌ കാലാവധി ഒരു വര്‍ഷമാണ്.

മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. മൂന്ന് സ്ട്രീമുകളിലായി 105 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. നവംബര്‍ ഒന്നിന് നിയമന ശുപാര്‍ശ നല്‍കും. 570000 അപേക്ഷകളാണ് ആകെ ലഭിച്ചത്.

സ്ട്രീം ഒന്നില്‍ 122 പേര്‍ മെയിന്‍ ലിസ്റ്റില്‍ കയറിപ്പറ്റി. സ്ട്രീം രണ്ടില്‍ 22 വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഉള്ളത്. നോണ്‍ ഗസറ്റഡ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

സ്ട്രീം ഒന്ന് – ഒന്നാം റാങ്ക് മാലിനി എസ്, രണ്ടാം റാങ്ക് – നന്ദന എസ് പിള്ള, മൂന്നാം റാങ്ക് – ഗോപിക ഉദയന്‍, നാലാം റാങ്ക് – ആതിര എസ് വി, അഞ്ചാം റാങ്ക് – ഗൗതമന്‍ എം എന്നിവര്‍ക്കാണ്.

സ്ട്രീം രണ്ട് – ഒന്നാം റാങ്ക് – അഖില ചാക്കോ നേടി. ജയകൃഷ്‌ണന്‍ കെ ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി.

സ്ട്രീം മൂന്ന് – ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി, രണ്ടാം റാങ്ക്‌ – അജീഷ് കെ, മൂന്നാം റാങ്ക് – പ്രമോദ് ജി വി, നാലാം റാങ്ക് – ചിത്രലേഖ കെ കെ, അഞ്ചാം റാങ്ക് – സനോപ് എസ് എന്നിവര്‍ നേടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top