കണ്ണൂര്‍: കണ്ണൂര്‍ താണയില്‍ വന്‍ തീപിടിത്തം. ദേശീയ പാതയില്‍ പൂട്ടിയിട്ട രണ്ട് കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഉദ്ഘാടനം ചെയ്യാനിരുന്ന ഹോം അപ്ലയന്‍സിന്റെ 5 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
വൈകീട്ട് നാല് മണിക്കാണ് കണ്ണൂര്‍ നഗരത്തിലെ ടിവിഎസ് ഗോഡൗണിന്റെ മുകളിലുള്ള കടയിലാണ് തീപിടിത്തം ഉണ്ടായത്. കടയില്‍ പണിക്കാര് ആരും ഉണ്ടായിരുന്നില്ല. അടുത്തമാസം ഉദ്ഘാടനം നടത്താനിരിക്കെ ഇന്റീരിര് ജോലി പുരോഗമിക്കുകയായിരുന്നു. ഹോം അപ്ലയന്‍സ് ഷോറൂമാണ് കത്തിനശിച്ചത്.