കൊച്ചി: സ്ത്രീകള്‍ക്ക് നേരെ കാര്‍ പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഹോമിയോ ഡോക്ടർ സ്വപ്നയും മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് സ്വപ്നയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കാർ ഇടിച്ചത്.
കിഴക്കമ്പലം പഴങ്ങനാട് ഇന്ന് രാവിലെയാണ് സംഭവം. നടക്കാനിറങ്ങിയ സ്ത്രീകളെരോഗിയുമായി പോയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മരിച്ചവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സാജിത, ബീവി എന്നിവർ
പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.