Breaking News

സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു 2 മരണം

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു 2 മരണം.രാത്രി 11.30ഓടെയാണ് അപകടം. കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.കാര്‍ യാത്രക്കാരായ എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു ( 26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം അര്‍ധരാത്രിയിലാണ് അപകടം ഉണ്ടായത്.

സുല്‍ത്താന്‍ ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top