അയ്മനം:റോഡരികില്‍ കെട്ടിയിരുന്ന പശുവിന്റെ കയറില്‍ കുടുങ്ങിയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.വല്യാട് പുതുച്ചിറ സാബുവിന്റെ മകന് അരുണ്‍ (28) ആണു കയറില്‍ കുടുങ്ങി ബൈക്ക് മറിഞ്ഞ് മരിച്ചത്.
ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ബന്ധുവായ സുനിതയ്ക്ക് (30) പരുക്കേറ്റു. ഇവരുടെ അയല്‍വാസിയായ ബിനീഷിന്റെ മകള്‍ 3 വയസ്സുള്ള മന്ന മരിയയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്ബോഴായിരുന്നു അപകടം.
തിങ്കളാഴ്ച വൈകിട്ട് കല്ലുങ്കത്ര- ചീപ്പുങ്കല്‍ റോഡില്‍ വല്യാട് എസ്എന്‍ഡിപി ശ്മശാനത്തിനു സമീപമാണ് അപകടം നടന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അരുണിനെ നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മരിച്ചു.