Breaking News

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ പതിനാറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂർ:കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ പതിനാറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തൃശൂര്‍ ജോയിന്‍റ് റജിസ്ട്രാര്‍ മോഹന്‍മോന്‍ പി.ജോസഫിന് അടക്കമാണ് സസ്പെന്‍ഷന്‍. ബാങ്കില്‍ ചട്ടപ്രകാരമുള്ള പരിശോധനകള്‍ നടന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച അപാകതകളില്‍ നടപടിയെടുത്തില്ല. ഭരണ– ഓ‍ഡിറ്റ് നിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയും ചട്ടലംഘനവും നടന്നു. 2014 മുതല്‍ ചുമതല വഹിച്ചവര്‍ക്കെതിരെയാണ് നടപടി.

കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സഹകരണവകുപ്പ് ജോയിന്‍റ് സെക്രട്ടറി പി.കെ.ഗോപകുമാര്‍ അധ്യക്ഷനായി ഒമ്പതംഗ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ സഹകരണമന്ത്രി വി.എന്‍.വാസവന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്ന തട്ടിപ്പ് കൃത്യമായി കണ്ടെത്തുന്നതിലും തടയുന്നതിലും ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായെന്ന് പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.  പത്തുദിവസത്തിനകം തട്ടിപ്പിനെ പറ്റി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉന്നതതലസമിതിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 30 ദിവസത്തിനകം അന്തിമറിപ്പോര്‍ട്ടും നല്‍കണം. അന്തിമറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകും. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ സഹകരണമേഖലയിലെ ഓഡിറ്റ് വിഭാഗം ശക്തമാക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top