ചെന്നൈ:വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നല്‍കുകയാണ് നയന്‍താര.
ഒരു തമിഴ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് നയന്‍താര വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നല്‍കിയത്. കയ്യിലുള്ളത് എന്‍ഗേജ്മെന്റ് റിങ്ങ് ആണെന്ന് അവതാരകയോട് പറയുന്ന നയന്‍താരയെ ആണ് വീഡിയോയില്‍ കാണാനാവുക. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ‘ഇത് എൻഗേജ്മെൻറ് റിങ്ങ്’ എന്ന് നയന്‍താര തുറന്നു പറഞ്ഞിരിക്കുന്നത്.
😍😍😍 Lady SuperStar நயன்தாரா – வரும் ஞாயிறு காலை 10:30 மணிக்கு நம்ம விஜய் டிவில.. #LadySuperstarNayanthara pic.twitter.com/TmY15QeVZ9
— Vijay Television (@vijaytelevision) August 10, 2021
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നയന്‍താരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് കൊണ്ട് വിഘ്നേഷ് ശിവന് കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. വിരലോട് ഉയിര് കൂട കോര്‍ത്തു (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകള്‍) എന്നായിരുന്നു വിഘ്നേഷ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.
നാനും റൗഡി നാന് താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.