Breaking News

പ്രതിശ്രുതവരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ബൈക്കിൽ കാറിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: പ്രതിശ്രുതവരനൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. 23കാരിയായ വി ജെ അഞ്ജന ആണ് മരിച്ചത്. കാറിടിച്ചാണ് അപകടമുണ്ടായത്.

ശ്രീനാരായണപുരം തീപ്പുകല്‍ മുടിയൂര്‍ക്കോണത്തു വീട്ടില്‍ ജയന്‍-വിലാസിനി ദമ്പതികളുടെ മകളാണ് അഞ്ജന. പ്രതിശ്രുതവരന്‍ മഞ്ഞമല സ്വദേശി ആദര്‍ശ് ആണ് അഞ്ജനയ്ക്കൊപ്പം ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന ആദര്‍ശ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

കാര്‍ ഡ്രൈവര്‍ പുനലൂര്‍ ആയിരനല്ലൂര്‍ ചരുവിള പുത്തന്‍വീട് ഷെരീഫ് (45) അറസ്റ്റിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top