Breaking News

ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ,ഗുസ്തിയിൽ രവികുമാർ ക്വാർട്ടറിൽ

ടോക്കിയോ:ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്.

നീരജ് ടോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോ​ഗ്യത നേടി. 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോ​ഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത്.ഓ​ഗസ്റ്റ് 7നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക.

അതേ സമയം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ക്വാർട്ടറിൽ കടന്നു. 57കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ആണ് രവികുമാർ കൊളംബിയൻ താരത്തെ കീഴടക്കി ക്വാർട്ടറിൽ കടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top