Breaking News

യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം:യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കൂരോപ്പട കിഴക്കേടത്ത് സുകുമാരൻ്റെ മകൾ സൗമ്യ എസ്(39) നെയാണ് കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിന് സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിക്കാരി ആയിരുന്നു സൗമ്യ. ജോലിക്ക് പോയിട്ട് വൈകുന്നേരമായിട്ടും സൗമ്യയെ കാണാതിരുന്ന തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ സഹായത്തോടെ പോലീസ് തെരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം കിട്ടിയ ഇടത്തിന് സമീപത്തുനിന്ന് സൗമ്യയുടെ സ്കൂട്ടറും ബാഗും ആത്മഹത്യാക്കുറിപ്പ് എന്ന് തോന്നിപ്പിക്കുന്ന ഒരു കുറിപ്പും കണ്ടെത്തി. ഈസ്റ്റേൺ കമ്പനി ജീവനക്കാരനായ സുമേഷ് ആണ് ഭർത്താവ്. മകൾ ലക്ഷ്മി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top