Ernakulam

താ​റാ​വി​ന് തീ​റ്റ ന​ല്‍​കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു

അ​ങ്ക​മാ​ലി: താ​റാ​വി​ന് തീ​റ്റ ന​ല്‍​കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ കാ​ല്‍​വ​ഴു​തി കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു. ക​റു​കു​റ്റി എ​ട​ക്കു​ന്ന് ക​ല്ല​റ ചു​ള്ളി​വീ​ട്ടി​ല്‍ കെ.​പി. ജോ​യി​യു​ടെ ഭാ​ര്യ ഡേ​ബി (49, ക​റു​കു​റ്റി സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം) ആ​ണ്​ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് വീ​ടി​നു പി​ന്നി​ലെ കി​ണ​റി​ലാ​ണ് വീ​ണ​ത്. നി​റ​യെ വെ​ള്ള​മു​ള്ള ആ​ഴ​മു​ള്ള കി​ണ​റി​െന്‍റ കെ​ട്ടാ​ത്ത വ​ശ​ത്താ​ണ് കാ​ല്‍ വ​ഴു​തി വീ​ണ​ത്.

അ​പ​ക​ടം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ഡേ​ബി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്നു​ള്ള തി​ര​ച്ചി​ലി​ലാ​ണ് കി​ണ​റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.തൃ​ശൂ​ര്‍ കൂ​ര്‍​ക്ക​ഞ്ചേ​രി പ​റ​പ്പൂ​ക്കാ​ര​ന്‍ കു​ടും​ബാം​ഗ​മാ​ണ്. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. മ​ക്ക​ള്‍: ജോ​ബി​ള്‍, ജി​ബി​ന്‍. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന്‌ ​എ​ട​ക്കു​ന്ന് സെന്‍റ്​ ആ​ന്‍​റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top