Breaking News

വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

പാലക്കാട്: കോങ്ങാട് കുണ്ടുവംപാടത്ത് വീട് ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു.പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു.

പഴയ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകർന്നത്. അപകട സമയത്ത് മക്കൾ മറ്റൊരു മുറിയിലായിരുന്നു.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GIYq7lm90VBEaEc7XkR2ac

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top