കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന വിജയിയെ പ്രഖ്യാപിച്ചു. വടകര തിരുവള്ളൂര്‍ സ്വദേശിയായ തടവപ്പൊയില് ഷിജുവിനാണ് ഒന്നാം സമ്മാനമായ പത്തു കോടി രൂപ ലഭിച്ചത്.
ഷിജു വാങ്ങിയ എല്‍ബി 430240 എന്ന നമ്പറിനാണ്ഒന്നാം സമ്മാനം ലഭിച്ചത്. വടകര ബീക്കെ എജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നു നറുക്കെടുപ്പ് നടന്ന ജൂലൈ 23 ന് വ്യക്തമായെങ്കിലും വിജയിയെ ഇന്നാണ് തിരിച്ചറിഞ്ഞത്. വടകര കാനറ ബാങ്കില്‍ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഏല്‍പ്പിച്ചതായി ഷിജു പറഞ്ഞു. കൂലിപ്പണിക്കാരനാണ് ഷിജു.