Breaking News

ബസവരാജ് ബൊമ്മെ കര്‍ണ്ണാടക മുഖ്യമന്ത്രി

ബംഗളൂരു: ബസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് അദ്ദേഹത്തെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. കഴിഞ്ഞദിവസമാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

യെഡിയൂരപ്പ മന്ത്രിസഭയിലെ പാര്‍ലമെന്ററി കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു ബാസവരാജ് ബൊമ്മെ. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ് ആര്‍ ബൊമ്മയുടെ മകനാണ്. 2008ലാണ് ജനതാദളില്‍ നിന്നും ബാസവ ബിജെപിയിലെത്തിയത്.

അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിരോധ പാളിച്ചകളും ഉയര്‍ത്തി പാര്‍ട്ടിയിലും സര്‍ക്കാരിലും വിമതനീക്കം ശക്തമായതാണ് യെഡിയൂരപ്പയുടെ രാജി അനിവാര്യമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top