കൊല്ലം: മലയാളി നഴ്സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന പരാതിയുമായി കുടുംബം. അഞ്ചൽ സ്വദേശിനി മുഹ്സിനയെ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഭർത്താവിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് മുഹ്സിന ആത്മഹത്യ ചെയ്തെന്നാണു കുടുംബത്തിന്റെ പരാതി. മുഹ്സിനയുടെ ഭർത്താവ് സമീർ റിയാദിലാണ്. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഭർത്താവിനെതിരെ യുവതിയുടെ കുടുംബം പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകി