Breaking News

51 അംഗ കമ്മറ്റി,10 ശതമാനം വനിതകൾ, ഉടച്ചുവാർക്കലുമായി സുധാകരൻ

തിരുവനന്തപുരം: കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍  ഉടച്ചുവാര്‍ക്കല്‍ നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഭാരവാഹികളടക്കം 51 പേര്‍ മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിക്കായിരിക്കും രൂപം നല്‍കുക. പൊതുജനങ്ങളിലേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഇന്ദിരാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വനിതകള്‍ക്കും ദളിത് വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്താന്‍ ഇന്നുചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി കെ സുധാകരന്‍ അറിയിച്ചു. നിയസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താന്‍ അഞ്ച് മേഖല കമ്മിറ്റികള്‍ രൂപീകരിക്കും.

പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അച്ചടക്കരാഹിത്യം എന്തുവിലകൊടുത്തും നിറുത്തലാക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ, സംസ്ഥന തലങ്ങളില്‍ അച്ചടക്ക സമിതിയുണ്ടാകുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി അയല്‍കൂട്ടം കമ്മിറ്റികള്‍ വരും. 30-50 വീടുകളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റികള്‍ നിലവില്‍ വരിക. രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ കെപിസിസി പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കും. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കും. കെപിസിസിക്ക് സമാനമായ രീതിയില്‍ ഡിസിസികളും പുനഃസംഘടിപ്പിക്കും. കാസര്‍കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം കുറയുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top