ബ്യൂണസ് ഐറിസ്:കോപ്പ അമേരിക്ക ഫുട്ബോളിൽ അർജൻറീനയെ സമനിലയില്‍ കുരുക്കി ചിലെ. ഇരുടീമും ഓരോ ഗോള്‍വീതം നേടി. ലയണല്‍ മെസിയുടെ ഗോളില്‍ ലീഡെടുത്ത ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത്.
അര്‍ജന്റീനയ്ക്കായി ഫ്രീക്കിക്കിലൂടെ ഏറ്റവുമധികം ഗോള്‍നേടുന്ന താരമായി മെസ്സി. ഏഴാം ഫ്രീകിക്ക് ഗോളിലൂടെ പിന്നിലാക്കിയത് റിക്വല്‍മിയെ. ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റങ്ങള്‍ കണ്ട മല്‍സരത്തില്‍ വിദാല്‍ ചിലെയ്ക്കായി പെനല്‍റ്റി നേടിയെടുത്തു. വിദാലിന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ മാര്‍ട്ടീനസ് തടുത്തെങ്കിലെും ക്രോസ് ബാറില്‍ തട്ടിയെത്തിയ പന്ത് വാര്‍ഗാസ് വലയിലാക്കി