Latest News

ലോക്ഡൗണിന് പുറത്തിറങ്ങി,യുവാവിൻ്റെ മുഖത്തടിച്ചു കളക്ടർ,ഒടുവിൽ ക്ഷമാപണം

ചത്തീസ്ഗഢ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച്‌ ജില്ലാ കളക്ടര്‍. ചത്തീസ്ഗഢിലെ സുരാജ്പുര്‍ എന്ന സ്ഥലത്താണ് സംഭവം. കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ ഫോണ്‍ നശിപ്പിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ കളക്ടര്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

യുവാവ് ലോക്ക്ഡൗണ്‍ മാര്‍​​ഗ്​ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് കളക്ടര്‍ മര്‍ദ്ദിച്ചത്. ഇയാള്‍ രേഖകള്‍ കാണിക്കുന്നുണ്ടെങ്കിലും കളക്ടറും ഒപ്പമുള്ള ഉദ്യോ​ഗസ്ഥരും ഇത് നോക്കാന്‍ കൂട്ടാക്കുന്നില്ല. സുരക്ഷാസേനാം​ഗങ്ങളും യുവാവിനെ മര്‍ദ്ദിക്കുന്നത് വിഡിയോയിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top