Breaking News

കൊല്ലത്ത് വിഷം ഉള്ളില്‍ ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു

കൊല്ലത്ത് വിഷം ഉള്ളില്‍ ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു. പിതാവ് ആശുപത്രിയില്‍. കൊല്ലം കേരളപുരത്തിനടുത്താണു സംഭവം.കേരളപുരത്തിനടുത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണനല്ലൂർ സ്വദേശി വർഷ (27), 3 വയസ്സും 3 മാസവും വീതം പ്രായമുള്ള കുട്ടികള്‍ എന്നിവരാണു മരിച്ചത്.

കുഞ്ഞുങ്ങള്‍ക്കു വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ വിഷം കഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.വർഷയുടെ ഭർത്താവ് എഡ്വേർഡ് (35) ആശുപത്രിയിലാണ്. ഇയാൾ കുണ്ടറ പള്ളിമുക്കിലെ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ്. വിഷം ഉള്ളിൽച്ചെന്നാണോ വിഷം കുത്തിവച്ചാണോ മരണമെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top