ഇടുക്കി: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ്(30) കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രയേൽ യുവതിയും കൊല്ലപ്പെട്ടു.
വീട്ടിലേക്ക് ഫോൺ വിളിക്കുന്നതിനിടെയാണ് സൗമ്യ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ജനൽ തകർത്ത് സൗമ്യയുടെ മുറിയിലേക്ക് റോക്കറ്റ് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.