തൃശൂർ∙ പൂരം വെടിക്കെട്ടിന് അനുമതി. സാംപിൾ വെടിക്കെട്ടും പൂരം വെട്ടിക്കെട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്.ഏപ്രില്‍ പതിനേഴു മുതല്‍ ഇരുപത്തിനാലു വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ടിനാണ് അനുമതി. കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്സ്പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിക്കുക. ഏപ്രില്‍ 23നാണ് പൂരം.
തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി,സാംപിൾ വെടിക്കെട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം
By
April 15, 2021 6:17 pm