Breaking News

കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഝാന്‍സി: കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരേയും പിടികൂടിയത്. അറസ്റ്റിലായ അഞ്ജല്‍ അര്‍ജാരിയ ഹിന്ദു ജഗ്രന്‍ മഞ്ജ് എന്ന സംഘടനയിലും ഗോ രക്ഷ സമതിയിലും അംഗമാണ്.

ജാന്‍സിയിലെ ജിആര്‍പി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാന്‍സി ജില്ലാ മജിസ്‌ട്രേറ്റ് ആന്ദ്ര വാംസി പറഞ്ഞു. “ക്രമസമാധാന ലംഘനത്തിനുള്ള സിആര്‍‌പി‌സി വകുപ്പ് പ്രകാരമാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 19 ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്,” മജിസ്ട്രേറ്റ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top