Breaking News

ഡാറ്റ ചോർത്തിയിട്ടില്ല,വിവരങ്ങൾ ഇൻറർനെറ്റിൽ ആർക്കും ലഭ്യമാകുന്നത്, മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം:  ഡാറ്റ ചോര്‍ത്തിയെന്ന സി.പി.എം ആരോപണത്തിന്​ മറുപടിയുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. വോട്ടേഴ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരഞ്ഞെടുപ്പ്​ കമ്മിഷന്റെ വെബ്‌സൈറ്റില്‍ ആര്‍ക്കും ആര്‍ക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷന്‍ ട്വിന്‍സില്‍ നടത്തിയിട്ടുള്ളതെന്ന്​ അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡാറ്റ ചോര്‍ച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് കൊണ്ടുവന്നതിന് സി.പി.എമ്മിനെ നന്ദി അറിയിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.. ഏതെല്ലാമാണ് സെന്‍സിറ്റിവ് സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച്‌ സി.പി.എമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണെന്നും ചെന്നിത്തല പരിഹസിച്ചു.

ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച , ഇന്റര്‍ നെറ്റില്‍ ലഭ്യമായ , ലോകത്തിന്റെ എവിടെ നിന്നും ആര്‍ക്കും പ്രാപ്യമായ വിവരങ്ങള്‍ എടുത്ത് ഡേറ്റ അനലിറ്റിക്സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇത് ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേള്‍ക്കുന്നത് കൗതുകകരമാണ്.’ ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

നാലു ലക്ഷത്തിലധികം ഇരട്ടവോട്ടുകളുള്ളവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം വെബ്‌സൈറ്റ് വഴി യു.ഡി.എഫ് പുറത്തുവിട്ടിരുന്നു. ഇത് ഡാറ്റാ ചോര്‍ച്ചയാണെന്ന ആരോപണവുമായി സി.പി.എം പി.ബി അംഗം എം.എ ബേബി രംഗത്തെത്തിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top