Breaking News

അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 300 മെഗാവാട്ട് വൈദ്യുതി അദാനിയില്‍ നിന്ന് വാങ്ങാനാണ് നിലവില്‍ കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. 8850 കോടിയുടേതാണ് കരാര്‍.

നിലവില്‍ 2 രൂപയ്ക്ക് സോളാര്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. 25 വര്‍ഷത്തേക്കാണ് കരാര്‍. ഓരോ യൂണിറ്റിനും ഒരു രൂപയോളം ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടി വരും. ഇതിലൂടെ 1,000 കോടി രൂപയുടെ ലാഭമാണ് അദാനിക്ക് ഉണ്ടാകാന്‍ പോകുന്നത്.

 

കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകര്‍ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

പിണറായി-അദാനി കൂട്ടുകെട്ടിലുണ്ടായ ഈ കരാര്‍ കേരളത്തിലെ ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവയ്ക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top