Breaking News

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

കണ്ണൂർ: ശിവപുരത്ത്  എട്ടുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു.ശിവപുരം വെമ്ബടി നീര്‍വേലി കുനിയില്‍ വീട്ടില്‍ ആസിഫ്​-സഫീറ ദമ്ബതികളുടെ മകള്‍ ഹയ (8) ആണ്​ തിങ്കളാഴ്ച രാവിലെ മരിച്ചത്​.വീട്ടുവളപ്പിൽ വച്ചാണ് ഹയയ്‌ക്ക് പാമ്പുകടിയേറ്റത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെരുവമ്പായി എം യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ്​​ പാമ്ബു കടിയേറ്റത്​. കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലുബ സഹറയാണ്​ സഹോദരി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top