തൃശ്ശൂർ:വടക്കഞ്ചേരി ആനപറമ്പ് സ്കൂളിലെ വിദ്യാര്‍ഥിക്ക് പാമ്പു കടിയേറ്റു. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (10) പാമ്പ് കടിയേറ്റത്.തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. സ്കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴാണ്പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കടിച്ചത് അണലിയുടെ കുഞ്ഞാണ് കടിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സ്കൂള്‍ പരിസരം വൃത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.