Bollywood

നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി

മുംബൈ:ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വര്‍ഷങ്ങളായി വരുണ്‍ ധവാനും നടാഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് വരുണ്‍ ധവാന്‍ തുറന്ന് പറഞ്ഞത്.

സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ബദല്‍പൂര്‍, ഒദില്‍വാലേ, ഒക്ടോബര്‍, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top