COA

ജിഎസ്ടി വാർത്താക്കുറിപ്പിന് ഹൈക്കോടതി സ്റ്റേ;ജിഎസ്ടി ഇൻവോയ്സ് ബിൽ ഉപഭോക്താക്കൾക്ക് നിയമപരമായി നൽകാൻ കഴിയില്ലെന്ന് കേബിൾ ഓപ്പറേറ്റർമാർ

കൊച്ചി:ജിഎസ്ടി വകുപ്പിന്റെ വാർത്താക്കുറിപ്പിന് ഹൈക്കോടതി സ്റ്റേ.കഴിഞ്ഞ ജൂൺ 11നു ജിഎസ്ടി വകുപ്പ് കേബിൾ ടി വി ഉപഭോക്താക്കൾ കേബിൾ ഓപ്പറേറ്റർമാർക്ക് നൽകിവരുന്ന മാസവരിസംഖ്യക്ക് ആനുപാതികമായി ജിഎസ്ടി ഇൻവോയ്സ് ബിൽ ചോദിച്ചുവാങ്ങണം എന്നാവശ്യപ്പെട്ടു ഉപഭോക്താക്കളുടെ ശ്രദ്ധയിലേക്ക് എന്നവണ്ണം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.എന്നാൽ 20 ലക്ഷത്തിൽ താഴെ മാത്രം വിറ്റുവരവുള്ള ജിഎസ്ടി രജിസ്‌ട്രേഷൻ അനിവാര്യമല്ലാത്ത കേബിൾ ഓപ്പറേറ്റർമാർക്ക് മേൽപ്പറഞ്ഞ ജിഎസ് ടി ഇൻവോയ്‌സ്‌ ഉപഭോക്താക്കൾക്ക് നല്കാൻ നിയമപരമായി കഴിയില്ല എന്നതിനാൽ ജിഎസ്ടി വകുപ്പ് നൽകിയ വാർത്താക്കുറിപ്പ് ‘ക്വാഷ്‌’ ചെയ്യണം എന്നാവശ്യപ്പെട്ട് ഓപ്പറേറ്റർമാർ കേരള ഹൈക്കോടതിയെ സമീപിക്കുകയും കേസിൽ വാദം കേട്ട ശേഷം കഴിഞ്ഞദിവസം ഹൈക്കോടതി ജിഎസ്ടി വാർത്താക്കുറിപ്പ് സ്റ്റേ ചെയ്തതായി ഉത്തരവിടുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top